ശരീരത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ മുഖ്യമായ പങ്കണ്ട് കരളിന്. സ്‌ത്രീക്കും പുരുഷനും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കരളിനെ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്.
മനുഷ്യ ശരീരത്തില്‍ കരളിന് പിടിപ്പത് ജോലിയുണ്ട്. വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, അണുബാധകള്‍ ഭേദമാക്കുക എന്നിവയാണ് കരളിന്‍റെ പ്രധാന ജോലികള്‍.
ചില ഭക്ഷണ രീതികള്‍ കരളിന്റെ പ്രവര്‍ത്തനം തടയുകയും ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിതമായി മാംസാഹാരങ്ങള്‍ കഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. സംസ്‌കരിച്ച ഇറച്ചി,
റെഡ് മീറ്റ് എന്നിവ കൂടുതലായി ഉപയോഗിക്കുന്നത് കരളിന് തിരിച്ചടിയുണ്ടാക്കും.
മാംസാഹാരങ്ങള്‍ കൂടുതല്‍ കഴിക്കാതിരിക്കുന്നതിനൊപ്പം നട്സ്, ബദാം, ഗ്രീന്‍ ടീ, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യത്തെ പരിരക്ഷിക്കും. സംസ്‌കരിച്ച ഇറച്ചിയുടെ ഉപയോഗം പരാമാവധി ഒഴിവാക്കുന്നതാകും നല്ലത്.