അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് വെണ്ടയ്ക്കയുടെ ഗുണങ്ങള്‍. പലര്‍ക്കും വെണ്ടയ്ക്ക കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ ഇഷ്ടമാണെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി അധികമാര്‍ക്കും അറിയില്ല. ശരീരത്തിലുണ്ടാകുന്ന അധിക കൊഴുപ്പ് നിയന്ത്രിക്കാന്‍ വെണ്ടയ്ക്ക സഹായിക്കുന്നു. വെണ്ടയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുള്ള ഫോളേറ്റ് മുലയൂട്ടുന്ന അമ്മമാര്‍ക്ക് വളരെ നല്ലതാണ്.