പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. പല പ്രശ്നങ്ങളെയും അകറ്റാന്‍ ഇത് സഹായിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരീക്കാൻ ഈ ശീലം ഗുണകരമാണ്. സ്ഥിരം നടക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ തകരാറുകള്‍ വരാന്‍ സാധ്യത വളരെ കുറവാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ശരിയായ രീതിയിലുള്ള നടത്തും ഗുണം ചെയ്യും. പ്രമേഹ രോഗികൾ നടക്കണം എന്ന് ഡോക്ടർമാർ തന്നെ നിർദേശിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്നതിൽ നടത്തത്തിന് വലിയ പങ്കാണുള്ളത്.