അമിത വണ്ണത്തെ കണ്ടംവഴി ഓടിക്കും വെളുത്തുള്ളി; കഴിക്കുന്ന രീതികൂടി ശ്രദ്ധിക്കണം എന്ന് മാത്രം !

തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (15:45 IST)
അമിത വണ്ണം കുറച്ച് വടിവൊത്ത ശരീരം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ അരാണുള്ളത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പല രീതികളും മാറി മാറി പരീക്ഷുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വീട്ടിൽ എപ്പോഴുമുണ്ടാകുന്ന വെളുത്തുള്ളി ഉപയോഗിച്ച് അമിത വണ്ണം കുറക്കാനാകും എന്നത് എത്രപേർക്കറിയാം?
 
നമ്മുടെ ആഹാരശീലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമണ് വെളുത്തുള്ളി. വെളുത്തുള്ളിക്ക് ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാലാണ് ഇത്. ശരീരത്തിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുമെല്ലം ഏറെ ഗുണകരമാണ് വെളുത്തുള്ളി.
 
എന്നാൽ അമിത വണ്ണം കുറക്കുന്നതിനയി വെളുത്തുള്ളി കഴിക്കുന്നതിന് ശരിയായ ഒരു രീതി പിന്തുടർന്നാൽ മാത്രമേ ഫലം ഉണ്ടാവുകയുള്ളു. ഏറ്റവും നല്ലത് പച്ചക്ക് വെളുത്തുള്ളി കഴിക്കുക എന്നതാണ്.  ഇതു വഴി ശരീരത്തിനാവശ്യമായ ഊർജ്ജം നൽകി വിഷപ്പിനെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും. എന്നാൽ വെളുത്തുള്ളി പച്ചക്ക് അധികം കഴിക്കരുത് കുറച്ചുമാത്രമേ കഴിക്കാവു.
 
വെളുത്തുള്ളി നാരങ്ങ നീരുമായി ചേർത്ത് കഴിക്കുന്നതാണ് മറ്റൊരു രീതി. അല്ലെങ്കിൽ അൽ‌പം വെള്ളത്തിൽ വെളുത്തുള്ളിയും നാരങ്ങ നീരും ചെർത്ത് കഴിക്കാം. രാവിലെ വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടത്. ഈ മിശ്രിതം കുടിക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ  പുറംതള്ളാനാകും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍