ജലദോഷം മാറാൻ പ്രയോഗിക്കാം ഈ നുറുങ്ങുവിദ്യകൾ

Webdunia
ശനി, 30 ജൂണ്‍ 2018 (13:45 IST)
ജലദോഷം ഏതു സമയത്തും നമ്മളെ അലട്ടുന്ന ഒരു പ്രശനമാണ്. പ്രത്യേകിച്ച് മഴക്കാലം എന്നത് പനിയുടേയും ജലദോഷത്തിന്റെയും കൂടി കാലമാണ്. ചെറിയ ജലദോഷത്തിനൊന്നും ഇംഗ്ലീഷ് മരുന്നുകളെ കൂടുതലായി ആശ്രയിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ജലദോഷത്തെ അകറ്റാൻ നമ്മുടെ വീടുകളിൽ എപ്പോഴുമുണ്ടാക്കാവുന്ന ചില ആയൂർവേദ കൂട്ടുകൾ ധാരാളം മതിയാകും.
 
ആവി പിടിക്കുന്നത് ജലദോഷത്തിന്റെ ഭാഗമായി ഉണ്ടാകുന്ന നിർകെട്ടിനെ അകറ്റാൻ സഹായിക്കും. പല ആശുപത്രികളിലും ഇപ്പോൾ ആവി പിടിക്കുന്നതിനായി ചെറു യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. തുളസിയിലയോ പച്ച മഞ്ഞളോ ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നതാണ് ഉത്തമം, ആവി പിടിക്കാനായി ബാമുകളും മറ്റു ലേപനങ്ങളും ഉപയോഗിക്കാതിരിക്കുക.
 
ചുവന്നുള്ളിയുടെ നീരും തുളസിയുടെ നീരും ചേറുതേനും സമം ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഇഞ്ചിയും കുരുമുളകും വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് കഷായമാക്കി കഴിക്കുന്നതും ജലദോഷം കുറക്കാൻ സഹായിക്കും. ചുക്കും കുരുമുളകും ചേർത്ത് കാപ്പി കുടിക്കുന്നതും ജലദോഷം മാറാൻ നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article