വേദനാസംഹാരിയായി മെഫ്താൽ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കുക പ്രതികൂല പ്രതികരണമുണ്ടാകാം: മുന്നറിയിപ്പ്

വെള്ളി, 8 ഡിസം‌ബര്‍ 2023 (15:36 IST)
വേദനാസംഹാരിയായ മെഫ്താല്‍ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പുമായി സര്‍ക്കാര്‍. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മെഫ്താല്‍ ഉപയോഗം പാടുള്ളതല്ലെന്നും അശാസ്ത്രീയമായ മരുന്നിന്റെ ഉപയോഗം ഡ്രെസ് സിന്‍ഡ്രോം പോലുള്ള മെഡിക്കല്‍ അവസ്ഥയിലെത്തിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സ്ത്രീകളില്‍ ആര്‍ത്തവ സമയത്തും സന്ധിവേദന അനുഭവപ്പെടുമ്പോഴും മെഫ്താല്‍ ഉപയോഗിക്കുന്നത് പതിവാണ്.
 
ആരോഗ്യപ്രവര്‍ത്തകര്‍,രോഗികള്‍ മരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിവരോട് മരുന്ന് മറ്റേതെങ്കിലും തരത്തില്‍ പ്രതികരിക്കുന്നില്ല എന്നത് ഉറപ്പാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഡ്രഗ് റാഷ് വിത് ഈസിനോഫിലിയ ആന്‍ഡ് സിസ്റ്റമിക് സിംപ്റ്റംസ് എന്നതാണ് ഡ്രെസ് സിന്‍ഡ്രോം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇത് ഒരു മരുന്നിനോടുള്ള സവിശേഷവും വിചിത്രവുമായുള്ള പ്രതികരണമായ അലര്‍ജിക് രോഗമാണ്. ഇത് ഏറെക്കാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. മരണനിരക്ക് 10 ശതമാനം ഉള്ളതിനാല്‍ തന്നെ ഡ്രസ് സിന്‍ഡ്രോം ജീവന് ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് മെഫ്താല്‍ ഉപയോഗത്തില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍