കാര്യത്തോടടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നിനും കഴിയാതെ ആകുന്നുവോ? വഴിയുണ്ട്

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (13:51 IST)
ദാമ്പത്യജീവിതത്തിന്റെ അടിത്തറ എന്നു പറയുന്നത് തന്നെ ലൈംഗികബന്ധമാണെന്ന് പറയുന്നവര്‍ ഇന്നുമുള്ള നാടാണ് കേരളം. പക്ഷേ എത്രയൊക്കെ പറഞ്ഞാലും ദാമ്പത്യജീവിതത്തില്‍ ലൈംഗികതയ്ക്ക് ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണുള്ളത്. ലൈംഗികബന്ധത്തില്‍ രതിമൂര്‍ഛ ലഭിയ്ക്കാത്തത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. 
 
തുടര്‍ച്ചയായുള്ള ഇത്തരം അനുഭവങ്ങള്‍ സെക്‌സില്‍ താല്‍പര്യം കുറയുന്നതിനും പങ്കാളിയോട് അറിയാതെയെങ്കിലും അടുപ്പക്കുറവുണ്ടാകുന്നതിനും കാരണമാകാറുണ്ട്. ശാരീരികവും മാനസികവുമായ പല കാരണങ്ങള്‍കൊണ്ടും രതിമൂര്‍ഛ ലഭിക്കാതിരിക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ഒറ്റമൂലി നമുക്കുതന്നെ തയ്യാറാക്കാവുന്നതാണ്. സെക്സ് സുഖം ലഭിയ്ക്കുന്നില്ലെന്ന പരാതിപ്പെടുന്നവര്‍ക്കും ഇത് പരീക്ഷിയ്ക്കാവുന്നതാണ് 
 
ക്യാരറ്റ്, മുട്ട, തേന്‍ എന്നീ മൂന്നു ചേരുവകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. അര കപ്പ് ക്യാരറ്റ് നുറുക്കിയെടുക്കുക. ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ ക്യാരറ്റാണെങ്കില്‍ ഏറ്റവും നല്ലതാണ്. അല്ലെങ്കില്‍ നല്ലപോലെ കഴുകുകയും പുറംഭാഗത്തെ തോല്‍ കളഞ്ഞ ശേഷം അരിഞ്ഞെടുക്കുകയും ചെയ്യുക. മുട്ട പുഴുങ്ങി അതിന്റെ പകുതി എടുക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എടുക്കുക. ഈ മൂന്നും മിക്സ് ചെയ്യുക. ഈ ഒറ്റമൂലിയക്ക് സെക്സ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിക്കുകയും ഇതുവഴി നല്ല ഓര്‍ഗാസം ലഭിക്കുകയും ചെയ്യും. 
 
ലൈംഗികാവയവങ്ങളിലേക്കും തലച്ചോറിലേക്കുമുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഈ ഒറ്റമൂലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. നല്ല സെക്‌സിനും സെക്‌സ് സുഖം ലഭിയ്ക്കുന്നതിനും വളരെ സഹായകമായ ഒറ്റമൂലികൂടിയാണിത്. ഈ മൂന്നു ചേരുവകളും ഒരു മിക്‌സിയില്‍ ചേര്‍ത്ത് ഒരുമിച്ച് അരക്കുക. ഇത് നല്ല പേസ്റ്റുപോലെ അരച്ചെടുക്കുകയും ഇത് രാത്രി കിടക്കും മുന്‍പു കഴിക്കുകയും ചെയ്യണം. ഇതിലൂടെ നല്ല ഓര്‍ഗാസം ലഭിക്കുകയും സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ സെക്‌സ് ഗുണം നല്‍കാന്‍ സഹായിക്കുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

Next Article