ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

Webdunia
ബുധന്‍, 10 ജൂലൈ 2019 (16:25 IST)
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണം എത്ര കഴിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്ന പരാതി പലരിലുമുണ്ട്. ശാരീരികമായ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദവും ശരീരം മെലിയാനും ഭാരം കുറയാനും കാരണമാകും. ഭക്ഷണ ക്രമത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കലോറി കൂടിയ ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ചില പഴ വര്‍ഗങ്ങള്‍ ശരീരഭാരം വേഗം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കോപ്പര്‍, വൈറ്റമിന്‍ ബി, എ, ഇ എന്നിവ അടങ്ങിയ മാമ്പഴം ശരീരഭാരം വര്‍ദ്ധിപ്പിക്കും. ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍ എന്നിവ അടങ്ങിയ നേന്ത്രപ്പഴവും ഉത്തമമാണ്.

ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവ അടങ്ങിയ ഉണക്ക മുന്തിരിയും ശരീരഭാരം വര്‍ദ്ധിപ്പിക്കും. വൈറ്റമിൻ സി, എ, കെ, പൊട്ടാസ്യം, കാൽസ്യം എന്നിവയാല്‍ സമ്പന്നമായ അവോക്കാഡോ പതിവാക്കുന്നതും ശരീരഭാരം വര്‍ദ്ധിപ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article