എല്ലുകളെ ബലപ്പെടുത്താൽ ആഹാരത്തിൽ ഇവ ഉൾപ്പെടുത്താം

അഭിറാം മനോഹർ

ചൊവ്വ, 10 ഡിസം‌ബര്‍ 2024 (18:24 IST)
പ്രായമാകുന്നതോടെ എല്ലാവരിലും അധികമായി കാണപ്പെടാറുള്ള ഒന്നാണ് എല്ലുകളുടെ കട്ടികുറഞ്ഞ് എല്ല് ദുര്‍ബലമാകുന്ന അവസ്ഥ. സ്ത്രീകള്‍ക്ക് 50 വയസിന് ശേഷം ആര്‍ത്തവവിരാമം നേരിടേണ്ടിവരുന്നു എന്നത് എല്ല് പൊട്ടാനും ഒടിയാനുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കാല്‍സ്യം,വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ നല്‍കിയും മറ്റ് ചികിത്സകളിലൂടെയും എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാം. എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്ന ഭക്ഷണക്രമം എന്തെല്ലാമെന്ന് നോക്കാം.
 
ഇതിനായി കാല്‍സ്യം ധാരളമടങ്ങിയ പാല്‍,തൈര്,പാലുല്പന്നങ്ങള്‍,സോയാ,വെണ്ടയ്ക്ക,ബദാം,മത്തി,ഇരുണ്ട പച്ചനിറമുള്ള ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
 
ഇരുണ്ട പച്ചനിറമുള്ള ഇലക്കറികളിലെ മഗ്‌നീഷ്യം എല്ലുകള്‍ക്ക് ഗുണപ്രദമാണ്. ഓറഞ്ച് ജ്യൂസില്‍ ധാരളമായി കാല്‍സ്യം അടങ്ങിയിട്ടുണ്ട്. പാലുല്പന്നങ്ങള്‍ കൊഴുപ്പ് നീക്കി ഉപയോഗിക്കുന്നതും മത്തി,നെത്തോലി എന്നിവയെ പോലെ ചെറുമുള്ളുള്ള മീനുകളും കാല്‍സ്യത്തിന് അനുയോജ്യമാണ്. മൂത്രത്തിലൂടെ കാല്‍സ്യം നഷ്ടമാകുന്നത് തടയാന്‍ നിലക്കടല,ബദാം പരിപ്പ് എന്നിവയിലെ പൊട്ടാസ്യം സഹായിക്കും. ഉപ്പ് മിതമായി മാത്രം ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കില്‍ മൂത്രത്തിലൂടെ കാല്‍സ്യം അധികമായി നഷ്ടമാകാന്‍ കാരണമാകും. കാല്‍സ്യം ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഉപയോഗിക്കരുത്. അമിതമായി കാപ്പി കുടിക്കുന്നതും എല്ലുകള്‍ക്ക് നല്ലതല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍