വ്യായാമത്തിന് ശേഷം കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ ?

ശനി, 3 നവം‌ബര്‍ 2018 (08:10 IST)
പുതിയ ജീവിത സാഹചര്യത്തില്‍ പല തരത്തിലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത് സാധാരണമാണ്. ജീവിത ശൈലി രോഗങ്ങളാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. ഭക്ഷണക്രമമാണ് ഇതിന് കാരണമായി ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ജങ്ക് ഫുഡിന്റെയും ഫാസ്‌റ്റ് ഫുഡിന്റെ അമിതമായ ഉപയോഗവും ഇരുന്നുള്ള ജോലിയുമാണ് പലര്‍ക്കും പൊണ്ണത്തടിയും കുടവയറും സമ്മാനിക്കുന്നത്. ഇതോടെ സ്വാഭാവിക ജീവിതം നയിക്കാന്‍ കഴിയാതെ വരുന്നതോടെയാണ് ജിമ്മില്‍ പോകണമെന്നും വ്യായാമം ചെയ്യണമെന്നുമുള്ള ആഗ്രഹങ്ങള്‍ ഉണ്ടാകുന്നത്.

സ്‌ത്രീകളും പുരുഷന്മാരും ഇന്ന് ജിമ്മില്‍ പോകാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ പലരുടെയും പ്രധാന സംശയങ്ങളിലൊന്നാണ് വർക്കൗട്ടിനു ശേഷം എന്ത് കഴിക്കണം എന്നത്. ശരീരത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

വ്യായാമത്തിനു ശേഷം മസിലുകൾ തളരുകയും പോഷകാംശങ്ങൾ ആവശ്യമുള്ള അവസ്ഥയിൽ എത്തുകയും ചെയ്യുമ്പോള്‍ ശരീരത്തിന് ആരോഗ്യം പകരുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍.

കൊഴുപ്പു നീക്കിയ പാല്‍, പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍, ചീസ്, മുട്ട , മുട്ടത്തോരന്‍, ഗ്രിൽഡ് ചിക്കന്‍, ചിക്കന്‍ , മത്സ്യങ്ങൾ, പയറുകൾ , മുളപ്പിച്ച പയറുവർഗങ്ങൾ, ഡ്രൈഫ്രൂട്ടുകൾ, നട്സ് എന്നിവ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍