വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താം, ഈ ഭക്ഷണങ്ങള്‍ പതിവാക്കാം

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (19:56 IST)
ആരോഗ്യപരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഏറെ പ്രധാനമാണ്. ചിട്ടയില്ലാത്ത ആഹാരക്രമവും അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടുക മാത്രമല്ല പലപ്പോഴും നമ്മുടെ വയറിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കുന്നു. ദഹനസംബന്ധമായ ബുദ്ധിമുട്ട് പലപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ക്കൊപ്പം മാനസികമായും നമ്മളെ തകര്‍ക്കുന്നതാണ്. അതിനാല്‍ തന്നെ ഭക്ഷണത്തില്‍ വയറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
 
ഫൈബര്‍ ധാരാളമായടങ്ങിയ ഭക്ഷണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് പല വിധത്തില്‍ പരിഹാരം കാണുന്നു. കുടല്‍വീക്കം ഉള്‍പ്പടെയുള്ള രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളവര്‍ ഫൈബര്‍ നിയന്ത്രിക്കേണ്ടതുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ തീര്‍ച്ചയായും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. വെള്ളത്തില്‍ അലിഞ്ഞുചേരുന്ന ഫൈബറാണ് ഇത്തരത്തില്‍ ഒരു വിഭാഗം. ഓട്ട്‌സ്, ആപ്പിള്‍,ബീന്‍സ്,സിട്രസ് പഴങ്ങള്‍,കാരറ്റ്, ബാര്‍ലി തുടങ്ങിവയില്‍ ഇത്തരം ഫൈബറുകള്‍ അടങ്ങിയിരിക്കുന്നു.
 
മലബന്ധം ഒഴിവാക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ പുറന്തള്ളാനും സഹായിക്കുന്ന വെള്ളത്തില്‍ ലയിക്കാത്ത ഫൈബറുകളാണ് മറ്റൊരു വിഭാഗം. വിവിധ പച്ചക്കറികള്‍,ഗോതമ്പ് തുടങ്ങിയവയില്‍ നിന്നാണ് ഈ ഫൈബര്‍ നമുക്ക് ലഭിക്കുന്നത്. അപ്പിള്‍,െ്രെഡ ഫ്രൂട്ട്‌സ്, മധുരക്കിഴങ്ങ് എന്നിവയും ഫൈബറുകളാല്‍ സമ്പന്നമാണ്. ഇത്തരത്തില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വഴി ദഹനപ്രശ്‌നങ്ങള്‍ക്ക് പലതിനും പരിഹാരം കാണാന്‍ നമുക്ക് സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article