ഫേസ് വാഷ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ!

റെയ്‌നാ തോമസ്
ശനി, 18 ജനുവരി 2020 (17:23 IST)
എണ്ണമയമുളള ചര്‍മം, വരണ്ട ചര്‍മം എന്നിങ്ങനെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ് വാഷുകള്‍ ലഭിക്കും.ഫേസ് വാഷുകള്‍ ദിവസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. മുഖം കഴുകിയിട്ടു വേണം ഫേസ് വാഷ് പുരട്ടാന്‍.കാലാവധി തീര്‍ന്ന ഫേസ് വാഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്.
 
മരുന്നുകള്‍ അടങ്ങിയ ഫേസ് വാഷുകളും ഉണ്ട്. മുഖക്കുരു, എണ്ണമയമുളള ചര്‍മം എന്നീ പ്രശ്നങ്ങള്‍ക്കായാണ് ഈ ഫേസ് വാഷുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുളളത്. ഇവ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ ഉപയോഗിക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

Next Article