പൊടി അലര്‍ജി എന്നത് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ്. പൊടി, പൂമ്പൊടി, മൃഗങ്ങളുടെ രോമം, ഫംഗസ് തുടങ്ങിയവയാണ് പൊടി അലര്‍ജിക്ക് പ്രധാന കാരണങ്ങള്‍. ഇത് ശ്വസനപ്രശ്‌നങ്ങള്‍, തുമ്മല്‍, മൂക്കൊലിപ്പ്, കണ്ണില്‍ വെള്ളമൊഴുകല്‍, കണ്ണുചിരുക്ക് തുടങ്ങിയ ലക്ഷണങ്ങളോടെ പ്രകടമാകാറുണ്ട്. എന്നാല്‍ ചില ലളിതമായ മാര്‍ഗങ്ങള്‍ പാലിച്ചാല്‍ ഈ അലര്‍ജിയെ നിയന്ത്രിക്കാനും ലക്ഷണങ്ങള്‍ കുറയ്ക്കാനും സാധിക്കും.
തേന്‍
തേന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, തൊണ്ടയുടെ ആരോഗ്യത്തിനും നല്ലതാണ്. പ്രതിദിനം ഒരു ടീ സ്പൂണ്‍ തേന്‍ കഴിക്കുന്നത് അലര്‍ജിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. തേനില്‍ അടങ്ങിയിരിക്കുന്ന പ്രതിരോധ ഗുണങ്ങള്‍ ശരീരത്തെ അലര്‍ജന്‍സുമായി പൊരുതാന്‍ സഹായിക്കുന്നു.
ആപ്പിള്‍ സിഡാര്‍ വിനിഗര്‍
ആപ്പിള്‍ സിഡാര്‍ വിനിഗര്‍ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുകയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ചേര്‍ത്ത് കുടിക്കാം. ഇത് അലര്‍ജിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സി
വിറ്റാമിന്‍ സി സമ്പന്നമായ ഫലങ്ങള്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, കിവി തുടങ്ങിയ ഫലങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അലര്‍ജിയെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇവ പ്രതിദിനം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.