എരിവുള്ള ഭക്ഷണങ്ങൾ ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കുക!
എരിവുള്ള ഭക്ഷണങ്ങൾ ഇഷ്‌ടപ്പെടുന്നവരുടെ എണ്ണം ഒട്ടും കുറവല്ല. മധുരത്തേക്കാള്‍ പ്രിയം ഇവര്‍ക്ക് എരിവുള്ള ആഹാരസാധനങ്ങളോടാണ്. അമിതമായ മധുരത്തിന്റെ ഉപയോഗം പോലെ എരിവ് കൂടുതലായി കഴിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് എരിവുള്ള ഭക്ഷണങ്ങള്‍. കൂടാതെ ദഹനത്തെ തടസപ്പെടുത്തുകയും വയറില്‍ അസ്വസ്ഥതകള്‍ ശക്തമാക്കുകയും ചെയ്യും.
എരിവുള്ള ഭക്ഷണങ്ങൾ കടന്നു പോകുമ്പോള്‍ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയ്‌ക്ക് പലവിധ പ്രശ്‌നങ്ങളുണ്ടാകും. അള്‍സറിനും വയറിലെ പുകച്ചിലിനും ഇത് ഒരു കാരണമാകും. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും.