ഇയർഫോണിൽ പാട്ടു കേൾക്കുന്നവരെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയാണ്

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (14:07 IST)
സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇയർഫോണിൽ പാട്ടു കേൾക്കാന്‍ സമയം കണ്ടെത്തുന്നവരാണ്. യുവതി യുവാക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. എന്നാല്‍ ഈ ശീലം കടുത്ത പ്രത്യാഘാതങ്ങള്‍ സമ്മാനിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

തുടർച്ചയായി ഇയർഫോണിൽ പാട്ടു കേൾക്കുന്നത് കേൾവിശക്‌തി തകരാറിലാക്കുമെന്നും ക്രമേണെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷനൽ ഇനിഷ്യേറ്റിവ് ഫോർ സേഫ് സൗണ്ടിലെ (ഐഎംഎ നിസ്) പഠനങ്ങള്‍ പറയുന്നത്.

ദീര്‍ഘനേരം ഇയർഫോണിൽ പാട്ടു കേള്‍ക്കുന്നതാണ് കേൾവിശക്‌തി തകരാറിലാക്കുന്നത്. 10 മിനിറ്റ് പാട്ട് കേട്ട ശേഷം അഞ്ചു മിനിറ്റ് ചെവിക്ക് വിശ്രമം നല്‍കണം. അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ചെവിക്കുള്ളിലെ രക്‌തക്കുഴലുകള്‍ ചുരുങ്ങുകയും രക്‌തസമ്മർദം വർദ്ധിക്കുകയും ചെയ്യും.

ഗർഭിണികള്‍ അമിതശബ്ദത്തില്‍ ഇയർഫോണിൽ പാട്ടു കേൾക്കുന്നത് ഗർഭസ്‌ഥശിശുവിന്റെ വളർച്ചയെ ബാധിക്കും. അമിതശബ്‌ദം ഏകാഗ്രത കുറയ്‌ക്കുകയും ശരീരത്തിലെ അസിഡിറ്റി കൂട്ടുകയും ചെയ്യും. കുട്ടികളെയാകും ഇത് കൂടുതലായും ബാധിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍