ഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാന്‍ നോക്കുന്നവരാണോ നിങ്ങള്‍? ഒരിക്കലും ചെയ്യരുത്, ശരീരത്തിനു ദോഷം

ശനി, 16 ഏപ്രില്‍ 2022 (09:45 IST)
അമിത വണ്ണമുള്ളവര്‍ ശരീരഭാരം കുറയ്ക്കാന്‍ പട്ടിണി കിടക്കുന്നത് കണ്ടിട്ടില്ലേ? അത് ആരോഗ്യത്തിനു എത്രത്തോളം ദോഷമാണെന്ന് അറിയുമോ ! ഒരിക്കലും ഭക്ഷണം ഒഴിവാക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കരുത്. മനുഷ്യന്റെ തലച്ചോറിന് ഗ്ലൂക്കോസ് അത്യാവശ്യമാണ്. ശരീരത്തിലെത്തുന്ന ആകെ ഗ്ലൂക്കോസിന്റെ 20 ശതമാനവും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്. തലച്ചോറിന്റെ വികാസം കൂടുംതോറും ആവശ്യമുള്ള ഗ്ലൂക്കോസിന്റെ അളവും കൂടും. പട്ടിണി കിടക്കുമ്പോള്‍ തലച്ചോറിന് ആവശ്യമായ ഗ്ലൂക്കോസ് കിട്ടാതെ വരും. അത് ശരീരത്തെ വളരെ ദോഷമായി ബാധിക്കും. ഗ്ലൂക്കോസ് കിട്ടാതെ വരുമ്പോള്‍ തല ചുറ്റി വീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കലോറി കുറഞ്ഞ ഭക്ഷണം ചെറിയ തോതിലെങ്കിലും കഴിച്ച് വേണം ശരീരഭാരം കുറയ്ക്കാന്‍. ക്രമേണ മാത്രമേ ഭക്ഷണം നിയന്ത്രിക്കുന്ന ഡയറ്റ് എടുക്കാവൂ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍