കൊവിഡ് ലംഘനം: അഞ്ചുദിവസം കൊണ്ട് ഡല്‍ഹിയില്‍ പിഴ ചുമത്തിയത് 3.18 കോടി

ശ്രീനു എസ്

ബുധന്‍, 31 മാര്‍ച്ച് 2021 (11:14 IST)
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അഞ്ചുദിവസം കൊണ്ട് ഡല്‍ഹിയില്‍ പിഴയായി ചുമത്തിയത് 3.18 കോടി രൂപ. മാര്‍ച്ച് 25മുതല്‍ 29 വരെയുള്ള കണക്കുകളാണിത്. ഇതില്‍ 1.66കോടി ലഭിച്ചിട്ടുണ്ട്. 18,500 ചലാനുകളാണ് നല്‍കിയിട്ടുള്ളത്.
 
ഇതില്‍ ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ നടന്നത് നോര്‍ത്ത് ഡല്‍ഹിയിലാണ്. അതേസമയം ഡല്‍ഹിയില്‍ മറ്റൊരു ലോക്ഡൗണിന്റെ ആവശ്യകതയില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍