തെലങ്കാനയില്‍ പുതിയതായി എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 27 ഡിസം‌ബര്‍ 2023 (15:14 IST)
തെലങ്കാനയില്‍ പുതിയതായി എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തെലങ്കാന സര്‍ക്കാര്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ഡയറക്ടറുടെ ഓഫീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആകെ 59 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തരായവരുടെ നിരക്ക് 99.51 ശതമാനമാണ്.
 
കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ഉള്ളതോ അല്ലാത്തതോ ആയ മിതമായതോ തീവ്രമായതോ ആയ രോഗലക്ഷണങ്ങളുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏതെങ്കിലും സര്‍ക്കാര്‍ കോവിഡ് ആശുപത്രിയിലേക്ക് പോകാമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article