കരിക്കുകുടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 ഡിസം‌ബര്‍ 2023 (16:40 IST)
തേങ്ങയുടെ വെള്ളം നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനിയമാണ്. ക്ഷീണം മാറാന്‍ പലരും കരിക്കിന്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ ദിവസവും കരിക്കന്‍വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും ഇത് കുടിക്കുമ്പോള്‍ ശരീരത്തില്‍ ചില പദാര്‍ത്ഥങ്ങള്‍ കൂടാന്‍ കാരണമാകും. ഇതില്‍ പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയാന്‍ സാധ്യതയുണ്ട്. 
 
വയറിളക്കമാണ് മറ്റൊന്ന്. കുടാതെ ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം. പ്രമേഹരോഗികള്‍ക്ക് കരിക്കിന്‍ വെള്ളം നല്ലതല്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍