പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുവാനും മോണരോഗങ്ങളെ ചെറുക്കുന്നതിന്നും കരിക്കിന്‍ വെള്ളം ഉത്തമം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 5 ജൂണ്‍ 2023 (17:38 IST)
ദിവസവും രാവിലെ കരിക്കിന്‍ വെളളമോ നാളികേരത്തിന്റെ വെളളമോ കുടിക്കുന്നത് ഇലക്ട്രോ ലൈറ്റുകള്‍ ധാരാളം ഉളളില്‍ ചെല്ലുന്നതിന് സഹായിക്കും. ഇത് ഉന്മേഷം വര്‍ധിക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന്നും ഏറെ നല്ലതാണ്. കരിക്കില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരഭാരം കുറക്കാന്‍ സഹായകമാണ്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.
 
പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുവാനും മോണ സംബന്ധമായ അസുഖങ്ങളെ ചെറുക്കുന്നതിന്നും കരിക്കിന്‍ വെള്ളം ഉത്തമ ഔഷധമാണ്. മൂത്ര സംബന്ധമായ പ്രശ്നങ്ങള്‍ കരിക്കു കുടിക്കുന്നതിലൂടെ ഒഴിവാകും. മാത്രമല്ല വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ഈ പാനിയത്തിന് സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍