കൊറോണയ്ക്ക് പിന്നാലെ മറ്റൊരു ഭീകര രോഗം; അതും ചൈനയില്‍ നിന്ന്

ശ്രീനു എസ്
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (13:52 IST)
ചൈനയില്‍ രോഗാണുക്കള്‍ വിട്ടുമാറുന്നില്ല. പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷി നശിപ്പിക്കുന്ന മാരക ബ്രൂസെല്ല ബാക്ടീരിയ ഉണ്ടാക്കുന്ന ബ്രൂസെല്ലോസിസ് എന്ന രോഗം ചൈനയില്‍ 3245പേര്‍ക്ക് ബാധിച്ചു. ലാന്‍സാഹു ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് ഈ ബാക്ടീരിയ പടരുന്നത്.
 
അതേസമയം ഈ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും പറയുന്നു. പനി, തലവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ജീവിതകാലും മുഴുവന്‍ തുടര്‍ന്നേക്കാമെന്നും പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article