ജിമ്മനാകാനാണോ ശ്രമം ?; എങ്കില്‍ പൈനാപ്പിള്‍ തീര്‍ച്ചയായും കഴിക്കണം

ചൊവ്വ, 27 നവം‌ബര്‍ 2018 (18:22 IST)
ബോഡിബിൽഡ‌ിങ്ങിനു ശ്രമിക്കുന്നവർ‌ക്ക് ഏറ്റവും മികച്ച ഒരു ഭക്ഷണമാണ് പൈനാപ്പിള്‍. വ്യായാമത്തിനു ശേഷം പൈനാപ്പിളോ അല്ലെങ്കിൽ പൈനാപ്പിൾ ജ്യൂസോ കുടിക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നതിന് പല കാരണങ്ങളുണ്ട്.

ഒരു കപ്പ് പൈനാപ്പിളിൽ ഏതാണ്ട് 145 ഗ്രാം അന്നജം അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രൊമെലേയ്ൻ എന്ന ആന്റി ഇൻഫ്ലമേറ്ററി എൻസൈം ശരീരത്തിലെ വീക്കങ്ങളും വേദനയും അകറ്റാന്‍ സഹായിക്കും.

വർക്കൗട്ടിനുശേഷം പൈനാപ്പിൾ ജ്യൂസ്, ബദാം, വാൾനട്ട് മുതലായവ ചേർത്ത പ്രോട്ടീൻ ഷേക്കിനോടൊപ്പം കുടിക്കുന്നത് പേശികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ദഹനം വേഗത്തിലാക്കാനും വിശപ്പ് വര്‍ദ്ധിക്കാനും പൈനപ്പിള്‍ ഉത്തമമാണ്. കൂടാതെ, ശരീരത്തിനു തണുപ്പും ഉന്മേഷവും പകരാനും ഇത് സഹായിക്കും. ദിവസവും ഭക്ഷണത്തിനൊപ്പം ചേര്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആഴ്‌ചയില്‍ മൂന്ന് തവണയെങ്കിലും പൈനാപ്പിള്‍ കഴിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍