വിട്ടുമാറാത്ത താരനാണോ പ്രശ്നം!, ഇനി എളുപ്പത്തില്‍ മാറ്റാം

ശ്രീനു എസ്
വെള്ളി, 9 ഒക്‌ടോബര്‍ 2020 (14:33 IST)
താരന്‍ പലരുടെയും ഉറക്കം കെടുത്തുന്ന മാറാവ്യാധിയെന്നാണ് ധാരണ. തലയിലെ ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന സെബം ആണ് താരന് കാരണം. താരന്‍ തലയില്‍ മാത്രമല്ല പുരികത്തും മുഖത്തെ രോമങ്ങളിലും പടരാം. താരന് പരിഹാരമായി ചെലവു കുറഞ്ഞ രീതിയില്‍ വീട്ടില്‍ തന്നെ ഔഷങ്ങള്‍ തയ്യാറാക്കാം. 
 
കടുക് അരച്ച് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന് പ്രതിവിധിയാണ്. കൂടാതെ കീഴാര്‍നെല്ലി താളിരൂപത്തിലാക്കി കുളിക്കുന്നതിന് മുന്‍പ് സ്ഥിരമായി ഉപയോഗിച്ചാല്‍ താരന്‍ ഒരിക്കലും ഉണ്ടാകില്ല. വെളിച്ചെണ്ണയില്‍ കര്‍പ്പുരം ചേര്‍ത്ത് കാച്ചി തലയില്‍ തേക്കുന്നതും നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article