നല്ല ആരോഗ്യത്തിനും അമിത വണ്ണം കുറക്കുന്നതിനുമെല്ലാം ഗ്രീൻ ടീയും ഹെർബൽ ടിയും കുടിക്കുന്നവരാണ് നമ്മൾ. ഏന്നാൽ ഏറെ ഗുണങ്ങളുള്ള ആപ്പിൾ ടീ ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ ? ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്പിള്‍ ടീ. ആന്റിഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, വൈറ്റമിന്‍ ബി, സി, ഇ, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ആപ്പിൽ ടീ.
നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉത്തമമായ ഒരു പാനിയമാണ് ആപ്പിൾ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിർത്താനും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറംതള്ളാനും ആപ്പിൾ ടീ കുടിക്കുന്നതിലൂടെ സാധിക്കും. ദിവസവും ആപ്പിൾ ടീ കുടിക്കുന്നതിലൂടെ പ്രോസ്റ്റേറ്റ് കാൻസർ തടയാൻ സാധിക്കും എന്ന് പഠനങ്ങൾ പറയുന്നു.
ആപ്പിൾ ടീ എങ്ങാണേ ഊണ്ടാക്കാം എന്നാണ് ഇനി പറയുന്നത്. ആദ്യം ഒരു ലിറ്റര്‍ വെള്ളം നന്നായി തിളപ്പിക്കുക. മൂന്ന് ആപ്പിള്‍ കഴുകി തൊലി കളയാതെ, കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇത് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് വീണ്ടും അഞ്ച് മിനിറ്റു തിളപ്പിച്ച ശേഷം അല്‍പം ഗ്രാമ്ബൂ, കറുവപ്പട്ട, അല്പം തേയില എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഏഴ് മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം.