ഭക്തർ സ്വാമി ശരണമെന്ന് വിളിക്കുമ്പോൾ സർക്കാരിന് ‘സരിത ശരണം‘: വിമർശനവുമായി കെ മുരളീധരൻ

വ്യാഴം, 25 ഒക്‌ടോബര്‍ 2018 (18:39 IST)
ദുബായ്: ഭക്തർ സ്വാമി ശരണം എന്ന് വിളിക്കുമ്പോൾ സർക്കാർ സരിത ശരണമെന്നാണ് വിളിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സർക്കാരി കോൺഗ്രസിനെതിരെ സരിതയിൽ ശരണം പ്രാപിച്ചിരിക്കുകയാണെന്ന് കെ മുരളീധരൻ പറഞ്ഞു.
 
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇത് നാണക്കേടാണ്. നവകേരള നിർമ്മാണമല്ല നവ ‘കൈരളി’ നിർമ്മാണമാണ് പ്രളയത്തിന്റെ മറവിൽ സർക്കാർ നടത്തുന്നത്. പ്രവാസികളാരും ഇതിനായി കാശ് കളയരുത്. പ്രളയത്തിൽ ബുദ്ധിമുട്ടുന്ന നമുക്കറിയാവുന്നവരെ നേരിട്ട് സഹായിക്കുകയാണ് ചെയ്യേണ്ടത്.
 
ഫണ്ട് വകമാറ്റി ചിലവഴിക്കുന്ന രീതിയാണ് സർക്കാരിനുള്ളത്. ഇതിൽ തനിക്ക് വിശ്വാസമില്ലെന്നും കോരള സഹകരണ ഫെഡറേഷന്റെ രാജ്യാന്തര സഹകരണ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കവേ കെ മുരളീധരൻ വ്യക്തമാക്കി. പാർട്ടിയെ വികസിപ്പിക്കാനാണ് മുഖ്യമന്ത്രി വിദേശ യാത്രകൾ നടത്തുന്നത് എന്ന് മുരളീധരൻ നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍