ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുന്നവർ നമ്മുടെ നാട്ടിൽ വിരളമായിരിക്കും. ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ ഒലീവ് ഓയിൽ ഇല്ല അതൊരു മെഡിറ്ററേനിയൻ രുചിയുടെ ഘടകമാണ് എന്നതാവാം കാരണം. എന്നാൽ വെറുതെയങ്ങനെ ഒഴിവാക്കാൻ സാധിക്കുന്ന ഗുണങ്ങളല്ല ഒലീവിനുള്ളത്. ദിവസവും ഒരു ടീസ്പൂൺ ഒലീവ് ഓയിൽ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഒലീവ് ഓയിൽ ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.