Refresh

This website p-malayalam.webdunia.com/article/health-news-in-malayalam/%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%AA%E0%B5%8D%E0%B4%A8%E0%B4%82-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%B1%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%AD%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B4%82-118020500015_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh.

മരണം സ്വപ്നം കാണാറുണ്ടോ? എങ്കിൽ ഭയക്കണം

തിങ്കള്‍, 5 ഫെബ്രുവരി 2018 (13:59 IST)
മരണമെന്നത്‌ ജനനം പോലെ തന്നെ പരമമായ സത്യമാണ്. അതോടൊപ്പം, സ്വപ്നങ്ങള്‍ക്ക് ഉറക്കത്തോളം തന്നെ ആയുസ്സുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യർ. ഒന്ന് കണ്ണടച്ച് കിടക്കുമ്പേഴേയ്ക്കും സ്വപ്നം കാണുന്നവരാണ് ചിലര്‍. എന്നാല്‍ മറ്റുചിലർ‍ ഗാഢനിദ്രയിലായിരിക്കെ മാത്രമേ സ്വപ്നം കാണൂ. എന്നിരിക്കിലും ഉറക്കത്തിൽ‍ സ്വപ്നം കണ്ട് ഒരിക്കലെങ്കിലും ഞെട്ടിയെഴുന്നേൽക്കാത്തവരായി ആരുമുണ്ടാകില്ല. 
 
ജീവിതത്തിലെ ഓരോ കാര്യങ്ങളെയും കൃത്യമായി നിർ‍ണയിക്കാന്‍ ഒരു വ്യക്തി കാണുന്ന സ്വപനങ്ങള്‍ക്ക് കഴിവുണ്ടെന്നും വിലയിരുത്തുന്നുണ്ട്. മരണമായിരിക്കും സ്വപ്നങ്ങളിൽ‍ പേടിപ്പെടുത്തുന്നത്. സ്വന്തം മരണമോ മറ്റൊരാളുടെ മരണമോ അടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് മരണം സ്വപ്നം കാണുന്നതെന്നാണ് പഠനങ്ങ‌ൾ പറയുന്നത്.
 
ജീവിതത്തിൽ ആർക്കും ഒഴിവാക്കാനാവാത്ത ഒന്നാണെന്നും ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്നും എല്ലാവർക്കും അറിയാം. എന്നാൽ, അതിനുമപ്പുറം, മരണത്തെ കുറിച്ച് എന്താണ് അറിയുക? മരണം പ്രവചിക്കാൻ സാധിക്കുമോ? അസാധ്യമാണ്. മരണത്തെ മുൻകൂട്ടി അറിയാൻ ബുദ്ധിമുട്ടാണെങ്കി‌ലും മരണം ഇങ്ങടുത്തെത്തി എന്നതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയും. 
 
മരണം സ്വപ്നം കാണുന്നത് ചിലപ്പോൾ നിലവിലുള്ള ജോലിയോ പഠനമോ മാറുന്നതിനുള്ള സൂചനയായിരിക്കും. മറ്റ് ചിലപ്പോള്‍ താമസം മാറാനുള്ള സമയമായി എന്നതിന്റെ സൂചനയുമായിരിക്കാം. മറ്റുള്ളവരുടെ മരണമാണ് സ്വപ്നത്തിൽ കാണുന്നതെങ്കിൽ അത് ചുരുങ്ങിയ കാലയളവിനുള്ളിൽ അടുത്ത ബന്ധത്തിൽപ്പെട്ടവരോ അടുപ്പമുള്ളവരോ മരിക്കാനായി എന്നതിന്റെ സൂചനാണ് നല്‍കുന്നതെന്നാണ് സ്വപ്നങ്ങളെ കുറിച്ച് നിരീക്ഷണം നടത്തിയവർ പറയുന്നത്.
 
കറുപ്പു വസ്ത്രം ധരിച്ചയാളെ സ്വപ്നം കാണുകയാണെങ്കിൽ അതിനർത്ഥം ഒന്നേയുള്ളു - മരണം. നിങ്ങളുടെ നാക്ക് കറുപ്പാവുകയും കണ്ണിൽ നിന്നും തുടരെ തുടരെ വെള്ളം വരികയും ചെയ്യുന്നുണ്ടെങ്കിൽ ദിവസം അടുത്തെത്തി എന്നാണ് ചില നാടുകളിൽ പറയുന്നത്.
 
രാത്രിയിൽ ആകാശത്ത് മഴവില്ല് കാണുക, എണ്ണയില്ലാത്ത തിരി കത്തി നിൽക്കുന്നതായി സ്വപ്നം കാണുക ഇതെല്ലാം മരണത്തിന്റെ വിളിയാണെന്നാണ് വിശ്വാസം. ചാരം, ഉണങ്ങിയ പുഴു, മുടി ഇതൊക്കേയും മരണത്തിന്റെ ലക്ഷണങ്ങളാണത്രേ.
 
മരിക്കാൻ‍ കിടക്കുന്ന ബന്ധുവിനെയോ അടുപ്പമുള്ളവരെയോ കണ്ടാൽ ഇത് സ്വപ്നം കാണുന്ന വ്യക്തിയുടെ ജീവിതിത്തിൽ നിന്ന് എന്തൊക്കെയോ കാര്യങ്ങള്‍ അവസാനിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് കരിയറിലെ വിദ്യാഭ്യാസം, തൊഴിൽ രംഗങ്ങളിൽ പ്രതിഫലിക്കുകയും ചെയ്തേക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍