സമരം അവസാനിപ്പിച്ച ശ്രീജിത്ത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശേഷം ഇന്നലെ വീട്ടിലേക്കു മടങ്ങി. സമരത്തിന്റെ പേരിൽ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലർ പണപ്പിരിവു നടത്തിയെന്നു ശ്രീജിത്ത് ആരോപിച്ചു. കൂട്ടായ്മയിലെ ഒരു വിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചു. ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞു. മരണത്തിൽ ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്.