പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത് വിവാദത്തിലായ ബിജെപി എംപിയും സിനിമാ താരവുമായ സുരേഷ് ഗോപി, നടി അമല പോള്‍, നടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ആശ്വാസമാകും.
നികുതിവെട്ടിപ്പിന്റെ പേരിൽ താരങ്ങളെന്ന പരിഗണനയൊന്നും നൽകാതെ കേസും നിയമനടപടിയുമായി മുന്നോട്ടുപോയ ക്രൈം ബ്രാഞ്ചും മോട്ടോർ വാഹന വകുപ്പിനും ഇരുട്ടടിയായിരിക്കുകയാണ് ബജറ്റിലെ ഈ പ്രാഖ്യാപനം. അതേസമയം, സുരേഷ് ഗോപി, അമല പോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പിഴയടച്ച് നിയമനപടികളില്‍ നിന്ന് ഒഴിവാകാമെന്ന് തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ സഭയില്‍ വ്യക്തമാക്കിയത് സമാന കേസ് നേരിടുന്നവര്‍ക്കും താരങ്ങള്‍ക്കും ആശ്വാസം പകരും. കേരളത്തിൽ അടയ്ക്കേണ്ട നികുതി ഏപ്രിൽ 30ന് അകം അടയ്ക്കാൻ അവസരമൊരുക്കുന്ന പൊതുമാപ്പ് (ആംനസ്റ്റി) പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.