ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കുന്നത് ബാക്ടീരിയ ഇന്‍ഫെക്ഷന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒരാളുടെ ചെവിയിലുള്ള ബാക്ടീരിയ ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കുമ്പോള്‍ വേറെ ആളുടെ ചെവിയിലേക്ക് പകരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ചെവിയില്‍ പഴുപ്പ്, ഫംഗല്‍ പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ ഒരിക്കലും തങ്ങളുടെ ഇയര്‍ഫോണ്‍ വേറെ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്.