പുരുഷന്മാരെയാണ് തൊണ്ടയിലെ കാന്‍സര്‍ കൂടുതലായി ബാധിക്കുന്നത്. രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കുന്നവരുടെ കണക്ക് 60ശതമാനമാണ്. തൊണ്ട കാന്‍സറിനുള്ള ആദ്യ സൂചനകള്‍ സാധാരണ ജലദോഷം പോലെയാണ്. ഇതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍ രോഗം കണ്ടുപിടിക്കാന്‍ വിഷമമാണ്. പതിവ് കുടല്‍ വേദന, കഴുത്തിലുള്ള മുഴകള്‍, എന്നിവയൊക്കെ ലക്ഷണങ്ങളാണ്.