ചെറിയ മാറിടം ഒരു പോരായ്‌മയല്ല; ആണുങ്ങളുടെ താല്‍പ്പര്യത്തെ അളക്കുവതെങ്ങനെ!

ശനി, 24 നവം‌ബര്‍ 2018 (15:25 IST)
ബ്രിട്ടീഷ് പുരുഷന്മാ‍ര്‍ക്ക് താല്പര്യം ചെറിയ മാറിടമുള്ള സ്ത്രീകളെയാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. വലിയ മാറിടങ്ങളുള്ള സ്ത്രീകളില്‍ താല്പര്യമില്ലെന്ന് ഒന്‍പത് ശതമാനം പുരുഷന്മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇത്തരം മാറിടമുള്ള സ്ത്രീകളെ ഡേറ്റ് ചെയ്യില്ലെന്ന് 22 ശതമാനം പുരുഷന്മാ‍രാണ് വെളിപ്പെടുത്തിയത്. പതിമൂന്ന് യൂറോപ്യന്‍ രാജ്യങ്ങളിലായി അവിവാഹിതരായ 6500 പുരുഷന്മാരിലാണ് പഠനം നടത്തിയത്.
 
എന്നാല്‍, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ പുരുഷ്നമാര്‍ക്ക് ബ്രിട്ടീഷുകാരുടേതിനേക്കാള്‍ വിപരീത താല്പര്യമാണുള്ളത്. വലിയ മാറിടമുള്ള സ്ത്രീകള്‍ക്കാണ് ഇവിടെ പുരുഷന്മാര്‍ മുന്‍‌ഗണന നല്‍കുന്നത്. വലിയ മാറിടമുള്ള സ്ത്രീകളെ ഡേറ്റ് ചെയ്യാന്‍ താല്പര്യമില്ലെന്ന് അയര്‍ലന്‍ഡിലെ 15 ശതമാനം പുരുഷന്മാര്‍ വെളിപ്പെടുത്തി.
 
പുരുഷന്മാരുടെ ഇഷ്ടത്തെ കുറിച്ച് സ്ത്രീകള്‍ ധരിച്ചിരിക്കുന്നതും യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരമാണുള്ളതെന്ന് സര്‍വേയില്‍ വെളിപ്പെട്ടു. സൌന്ദര്യം കൈവരുത്താന്‍ സ്ത്രീകളും പുരുഷന്മാരും ധാരാളം പണം ചെലവാക്കുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ധാരണയില്‍ നിന്നുമകലെ ആണെന്നാണ് വെളിവാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍