കാൽപാദങ്ങൾ പൂ പോലെ ആകണോ?; ഇങ്ങനെ ചെയ്താൽ മതി

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (17:29 IST)
കാല്‍പ്പാദങ്ങളെ അത്രയ്ക്കൊന്നും പരിപാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ നിങ്ങളുടെ പാദങ്ങളെ മനോഹരമാക്കിയെടുക്കാം. അത് നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന് മാത്രമല്ല പാദങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്.
 
ചെറുനാരങ്ങ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയുന്നത് കാലുകള്‍ക്ക് നിറം ലഭിക്കാന്‍ നല്ലതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം കാലില്‍ പുരട്ടി പത്ത്മിനിട്ട് മസ്സാജ് ചെയ്യുക. അതിനുശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുന്നതും പാദങ്ങളുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്.
 
ഉപ്പും എണ്ണയും യോജിപ്പിച്ച് മൂന്നു മിനിറ്റ് മസാജ് ചെയ്തതിനുശേഷം അഞ്ചു മിനിറ്റ് ചെറുചൂടുവെളളത്തില്‍ മുക്കി വയ്ക്കുക. അതിനുശേഷം ഒലിവ് ഓയിൽ കാലില്‍ തേയ്ക്കുന്നത് കാലിനു നിറം ലഭിക്കാനും മൃദുത്വം പാലിക്കാനും നല്ലതാണ്. ഒരു ടീ സ്പൂണ്‍ നാരങ്ങാനീരും അല്പം പനിനീരും ഒരു ടീ സ്പൂണ്‍ കക്കരിനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ പുരട്ടുക. രാവിലെ ഇളം ചൂടുവെളളത്തില്‍ കഴുകുക. പതിവായി ഒരു മാസം ചെയ്താല്‍ നിറമുളള കാലുകള്‍ ലഭിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article