ഈയം അകത്ത് ചെന്നാല്‍ എല്ലാ അവയവങ്ങളെയും ബാധിക്കും. തലച്ചോറിനാണ് ഏറ്റവും ദോഷകരം. നാഡീ വ്യവസ്ഥയെ തന്നെ അത് തകരാറിലാക്കും. കെട്ടിട നിര്‍മാണം, ആസിഡ് ബാറ്ററികള്‍, വെടിയുണ്ടകള്‍, പെയിന്റുകള്‍ തുടങ്ങിയവയില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് ഈയം. പക്ഷേ ഇതിനേക്കാള്‍ ഏറെ ഹാനികരമാണ് കണ്മഷിയിലെ ഈയം. കാരണം അത് കണ്ണിലൂടെ നേരിട്ട് ശരീരത്തില്‍ പ്രവേശിക്കുകയാണ്.
ഹെയര്‍ ഡൈ, ലിപ്സ്റ്റിക്, ഫെയര്‍നസ് ക്രീം തുടങ്ങിയവയിലും അനുവദനീയമായതിനേക്കാള്‍ കൂടുതലായി ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.