ഐസ് ക്യൂബുകൊണ്ട് മസാജ് ചെയ്യൂന്നത് മുഖ സൌന്ദര്യം വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്. മുഖത്തെ ഇരുണ്ട നിറം മാറുന്നതിനും മുഖ ചർമ്മം മൃദുവാക്കുന്നതിനും ദിവസേന ഒരു നേരം ഐസ് ക്യൂബുകൊണ്ട് മസാജ് ചെയ്യുന്നതിലൂടെ സാധിക്കും. പലരുടെയും പ്രധാന പ്രശ്നമായ മുഖക്കുരു അകറ്റാനും ഐസ് ക്യൂബ് മസാജിങ് നല്ലതാണ്.