മുഖം മിനുക്കാന്‍ പൊടിക്കൈകള്‍

PTI
കറുത്ത പാടുകളും മുഖക്കുരുവും? ഒരു പകുതി ജാതിക്കാക്കുരു പൊടിച്ച് പനിനീരില് ചാലിച്ച് മുഖത്തിടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

സോപ്പ് മുഖത്ത് പരുപരുപ്പും വരള്‍ച്ചയും ഉണ്ടാക്കും. മോയിസ്ചറൈസര്‍ അടങ്ങിയ ക്ലെന്‍സിംഗ്ബാര്‍ ഉപയോഗിക്കുക.

മൃദുവായ ചര്‍മ്മത്തിന് കുളിച്ചതിനുശേഷം ഒരു നല്ല ബോഡി ലോഷനോ ക്രീമോ ശരീരത്തില്‍ പുരട്ടുക. ബോഡിലോഷനുകളില്‍ എണ്ണ കുറവാണ്. വെള്ളമാണ് കൂടുതല്‍.

ചര്‍മ്മത്തിനു മാര്‍ദ്ദവം നഷ്ടമായോ? രാത്രി കിടക്കും‌മുന്‍പ് ഒരു പകുതി നാരങ്ങ മുഖത്ത് തേച്ചുപിടിപ്പിക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകുക.

മുഖക്കുരു പ്രശ്നമായോ? ചര്‍മ്മത്തിനു പ്രശ്നമാകുന്ന കോസ്മറ്റിക്കുകള്‍ ഉപേക്ഷിക്കൂ. വാട്ടര്‍-ബേസ്ഡ് കോസ്മെറ്റിക്സ് ആണ് ഇത്തരക്കാര്‍ക്ക് നല്ലത്.

മുഖക്കുരു അധികമാകുന്നുണ്ടോ. സമ്മര്‍ദ്ദം ഒഴിവാക്കുക. യോഗയിലൂടെ ശാന്തത കൈവരിക്കാനും ശ്വസനപ്രക്രിയ സുഗമമാക്കാനും ശ്രമിക്കാം.

മുഖക്കുരുവിന്‍റെ പാടുകള്‍ മുഖം വികൃതമാക്കുന്നോ. തക്കാളിയുടെ കാമ്പ് ദിനംപ്രതി മുഖത്തിട്ട് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക.

ലിപ്സ്റ്റിക് ഇടുന്നതിനു മുന്‍പ് ചുണ്ടുകളില്‍ എപ്പോഴും ലിപ്ബാം പുരട്ടുക. ഇത് ചുണ്ടുകളെ മൃദുവും സ്നിഗ്ധവുമാക്കും.

ചുണ്ടു പൊട്ടുന്നോ? അല്‍പ്പം വാസ്‌ലൈന്‍ പുരട്ടുക. മൃദുവായ ഒരു മസ്ലിന്‍ തുണി കൊണ്ട് ചുണ്ടുകളില്‍ ഉരസുക. പൊട്ടല്‍ ചുണ്ട് കൂടുതല്‍ മനോഹരമാകും.

വെബ്ദുനിയ വായിക്കുക