നഖങ്ങള്‍ സംരക്ഷിക്കാന്‍

നഖങ്ങള്‍ സംരക്ഷിക്കാന്‍

നല്ല ചര്‍മ്മത്തിനൊപ്പം മനോഹരമായ നഖങ്ങളും സൌന്ദര്യത്തിന്‍റെ ലക്ഷണം തന്നെ. മനോഹരമായ നഖങ്ങള്‍ ഉണ്ടെങ്കിലേ കൈകളുടെ ഭംഗി പൂര്‍ണ്ണമാകൂ. അതിനു ചില പൊടിക്കൈകളുണ്ട്.

നഖങ്ങള്‍ നെയില്‍ ഓയില്‍ ഉപയോഗിച്ച് ഇടയ്ക്കിടെ ബ്രഷ് ചെയ്യുക. പെറോളിയം ജെല്ലിയോ വൈറ്റമിന്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ചതോ നെയില്‍ ഓയിലിനു പകരം ഉപയോഗിക്കാം.

ഏതെങ്കിലും നറീഷിംഗ് ക്രീം നഖങ്ങളുടെ അടിഭാഗത്ത് തേച്ച് മസാജ് ചെയ്യുക. നല്ല മൃദുവായി വേണം മസാജ് ചെയ്യാന്‍. വളരെ ശ്രദ്ധയോടെ നഖം വെട്ടുക. നഖം വളര്‍ന്ന് വശങ്ങളിലേക്ക് ഇറങ്ങുന്നത് കുഴിനഖത്തിന് കാരണമാകും.

ഒലീവ് എണ്ണയില്‍ നിത്യവും അഞ്ചുമിനിറ്റ് കൈ മുക്കിവയ്ക്കുക. തുടര്‍ന്ന് മസാജ് ചെയ്യുക. നഖങ്ങള്‍ക്ക് നല്ല ബലം കിട്ടും. നഖങ്ങളില്‍ ബേസ്കോട്ട് ഇട്ടതിനു ശേഷം നെയില്‍ ഇനാമല്‍ തേയ്ക്കുക.

വെബ്ദുനിയ വായിക്കുക