അഴകൊഴുകാന്‍ അരോമാ തെറാപ്പി

സൌന്ദര്യപ്രേമികളാണ് പ്രധാനമായും അരോമാ തെറാപ്പിയോട് താത്പര്യമുള്ളവര്‍. പൂപോലുള്ള അഴക് സമ്മാനിക്കും എന്നതു ശരിതന്നെ. അതിലും പ്രധാനപ്പെട്ട പല ഗുണങ്ങളും അരോമാ തെറാപ്പിക്കുണ്ടെന്നാണ് തെറാപ്പിസ്റ്റുകള്‍ പറയുന്നത്.

പൂക്കളില്‍ നിന്നും സസ്യങ്ങളില്‍ നിന്നും സ്വാംശീകരിച്ച എണ്ണയും ജൈവ ഘടകങ്ങളുമാണ് അരോമാ തെറാപ്പിക്ക് ഉപയോഗിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വിവിധതരം എണ്ണകളില്‍ നിന്നുള്ള സുഗന്ധമാണ് അരോമാ തെറാപ്പിയിലെ ചികിത്സകന്‍. ശ്വാസകോശത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന ഈ എണ്ണകള്‍ തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.

ഇതിലെ പ്രത്യേകഘടകങ്ങള്‍ ശാരീരികമായും മാനസികമായും ഒട്ടേറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ്. അതിവൈകാരികത സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍, വിഷാദം, ഹിസ്റ്റീരിയ പോലെയുള്ള രോഗങ്ങള്‍, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, പ്രതീക്ഷയില്ലായ്മയും അലസ്തയും, ആശങ്കയും സമ്മര്‍ദ്ദവും ഇവയൊക്കെ പരിഹരിക്കാന്‍ അരോമാ തെറാപ്പിക്കു കഴുയുമത്രേ.

ചതവ്, പൊട്ടല്‍, പൊള്ളല്‍( സൂര്യാഘാതം ഉള്‍പ്പടെ) സമ്മര്‍ദ്ദം, വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍, ശ്വാസകോശ സംബന്ധമായ വൈഷമ്യങ്ങള്‍, ജലദോഷം, ഫ്ലൂ, തൊണ്ടവേദന, ആസ്ത്‌മ, ബ്രോങ്കൈറ്റിസ്, പേശീസംബന്ധമായ വേദനകള്‍, ഫംഗസ് ബാധകള്‍, ചുളിവുകള്‍, മുറിവുകള്‍, വ്രണങ്ങള്‍, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ അരോമാ തെറാപ്പിക്കുകഴിയുമത്രേ.

ചര്‍മ്മത്തിലുണ്ടാകുന്ന വലിച്ചിലുകള്‍, ചുളിവുകള്‍, പാടുകള്‍, കുരുക്കള്‍, സോറിയാസിസ്, വേരിക്കോസ് വേയ്‌ന്‍ എന്നിവയും പരിഹരിക്കാന്‍ അരോമാ തെറാപ്പിക്കു കഴിയുമെന്ന് തെറാപ്പിസ്റ്റുകള്‍ ഉറപ്പുനല്‍കുന്നു. ഒറ്റയടിക്ക് ഇത്രത്തോളം കാര്യങ്ങള്‍ നല്ലതല്ലേ. ഒന്നു പരീക്ഷിച്ചാലോ..

വെബ്ദുനിയ വായിക്കുക