ഉത്കണ്ഠകളാണോ പ്രശ്‌നം, യോഗ നിങ്ങളെ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 7 ഡിസം‌ബര്‍ 2022 (20:38 IST)
പുറമേയ്ക്ക് വിഷമങ്ങള്‍ഇല്ലാതെ അഭിനയിച്ച് നടക്കുന്നവരാണ് പലരും. പലരും ഉത്കണ്ഠാ രോഗങ്ങള്‍മൂലം ഉള്ളില്‍പ്രയാസങ്ങള്‍അനുഭവിക്കുന്നവരാണ്. യോഗയാണ് ഇതിന് ശരിക്കും പ്രതിവിധി. കൂടാതെ സൈക്യാട്രിക് മരുന്നുകള്‍തീര്‍ച്ചയായും രോഗത്തില്‍നിന്ന് മുക്തി നല്‍കും. എങ്കിലും പാര്‍ശ്വഫലങ്ങള്‍ഇല്ലാതെയുള്ള രോഗപ്രതിരോധത്തിന് യോഗയാണ് ഫലപ്രദം. പ്രത്യേകിച്ചും ശ്വസന വ്യായാമങ്ങളാണ് ഉത്കണ്ഠകളെ പ്രതിരോധിക്കുന്നത്. 
 
ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ഒരാളുടെ ശ്വാസോച്ഛോസം നേര്‍ത്തതാകും. കൂടാതെ ഹൃദയമിടിപ്പ് വേഗത്തിലാകും. ശ്വാസത്തെ നിയന്ത്രിക്കുമ്പോള്‍സ്വഭാവികമായും ഉത്കണ്ഠ മാറുകയും ചെയ്യും. കൂടാതെ മൈന്‍ഡ്ഫുള്‍നസ് പരിശീലനവും ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍