ഇന്ന് ലോകകേള്‍വി ദിനം: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 3 മാര്‍ച്ച് 2023 (16:24 IST)
ലോക കേള്‍വി ദിനം. കേള്‍വിയെ ദോഷകരമായി ബാധിക്കുന്ന പല കാര്യങ്ങളും ഇന്ന് നമ്മള്‍ ചെയ്യുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹെഡ്‌സെറ്റിന്റെ ഉപയോഗം. പലരും ശരിയായ രീതിയിലല്ല ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത്. ഇത് കേള്‍വി തകരാറിന് കാരണമായിരിക്കാം. ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ അളവിലും അധികം ശബ്ദത്തില്‍ വയ്ക്കാതിരിക്കുക. അതുപോലെതന്നെ നോയ്‌സ് ക്യാന്‍സലിംഗ് ഹെഡ്‌സെറ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചുറ്റുപാടുകളില്‍ നിന്നുള്ള ശബ്ദമലിനീകരണം കുറയ്ക്കുകവഴി ഹെഡ്‌സെറ്റില്‍ നിന്ന് അധിക ശബ്ദം വമിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍