ആ സമയങ്ങളില്‍ ചില സ്ത്രീകള്‍ ‘നോ’ പറയുന്നുണ്ടോ ? ഇതാ അതിനുള്ള കാരണങ്ങള്‍ !

വ്യാഴം, 8 ഡിസം‌ബര്‍ 2016 (11:29 IST)
ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കു വിധിച്ചിട്ടുള്ള ഒരു ചട്ടക്കൂടാണ് വിവാഹം. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന സ്ത്രീകള്‍ക്കു നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നവരും ഇല്ലാത്ത പല കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ പല സ്ത്രീ‍കളും വിവാഹം വേണ്ടെന്ന തീരുമാനം കൈക്കൊള്ളുന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്നറിയൂ. 
 
തങ്ങളുടെ കണ്‍‌മുന്നില്‍ കാണുന്ന അസന്തുഷ്ടമായ ചില ദാമ്പത്യ ബന്ധങ്ങള്‍ പല സ്ത്രീകളേയും വിവാഹം വേണ്ടെന്നു വയ്ക്കാന്‍ പ്രേരിപ്പിക്കും. വിവാഹം ശേഷമുള്ള തങ്ങളുടെ ജീവിതവും ഇത്തരത്തിലായിരിക്കുമെന്ന ഭയമാണ് ഇതിനുള്ള കാരണം. ഭാര്യയെന്നാല്‍ ഭര്‍ത്താവിന് അടിമയായി ജീവിയ്‌ക്കേണ്ടി വരുമെന്നും തന്റെ വ്യക്തിത്വവും മറ്റുമെല്ലാം മാറ്റേണ്ടി വന്നേക്കുമെന്ന് ചിന്തിക്കുന്ന സ്ത്രീകളുമുണ്ട്. 
 
അതുപോലെ ഒരു പരിചയവുമില്ലാത്ത വേറൊരു കുടുംബത്തില്‍ മറ്റു വ്യക്തികളുടെ ഇടയില്‍ ജീവിയ്ക്കുന്നത് പേടിസ്വപ്‌നമായി കൊണ്ടുനടക്കുന്ന സ്ത്രീകളും ധാരളമാണ്. വിവാഹത്തോടെ തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നുള്ള ഭയവും പല സ്ത്രീകളേയും വിവാഹമെന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമാകാറുണ്ട്.  
 
വിവാഹം കഴിയ്ക്കാതെ ലിവിംഗ് ടുഗെദര്‍ സമ്പ്രദായത്തില്‍ ജീവിയ്ക്കുന്നവരും ധാരാളമുണ്ട്‍. രണ്ടുപേര്‍ ഒരുമിച്ചു കഴിയാന്‍ നിയമപരമായ ബാധ്യതകളുടെ ആവശ്യമില്ലെന്നാണ് ഇവരുടെ ന്യായം. മറ്റൊരു വിഭാഗ്ഗം സ്ത്രീകള്‍ തങ്ങളുടെ കരിയറിനു വേണ്ടി വിവാഹമേ വേണ്ടെന്നു വയ്ക്കുന്നവരാണ്‍. വിവാഹവും അതിനുശേഷമുള്ള കുടുംബവുമെല്ലാം തങ്ങളുടെ കരിയറിന് തടസമാകുമെന്നാണ് ഇവര്‍ കരുതുന്നത്‍.

വെബ്ദുനിയ വായിക്കുക