കൈ എപ്പോഴും തണുത്തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതാണ് കാരണം

ചിപ്പി പീലിപ്പോസ്

വ്യാഴം, 9 ജനുവരി 2020 (18:41 IST)
കൈ എപ്പോഴും തണുത്തിരിക്കുന്നതിന് കാരണങ്ങൾ പലതാണ്. കാലാവസ്ഥയാണ് പ്രധാന കാരണമെന്നാണ് പൊതുവെയെല്ലാവരും കരുതുന്നത്. എന്നാൽ, അത് മാത്രമല്ല കാരണം. ചൂടുള്ള കാലാവസ്ഥയിലും കൈ മരവിക്കാറുണ്ട്. നമ്മൾ അത് ശ്രദ്ധിക്കാതെ വിടുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. അനീമിയ അഥവാ വിളര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തില്‍ കൈകള്‍ എപ്പോഴും തണുത്തിരിക്കാന്‍ സാധ്യതയുണ്ട്. 
 
വിറ്റാമിന്‍ ബി-12ന്റെ കുറവും കൈകള്‍ തണുപ്പിച്ചേക്കും. തൊലിയോ തൊലിക്കടിയിലുള്ള കലകളോ തണുത്തുറഞ്ഞ് കെട്ടുപോകുന്ന അവസ്ഥയാണിത്. ലൂപ്പസ് എന്ന രോഗമുണ്ടെങ്കിലും കൈകള്‍ എപ്പോഴും തണുത്തിരിക്കും. 
 
ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം. റെയ്‌നോഡ്‌സ് സിന്‍ഡ്രോം' എന്ന അവസ്ഥയിലും കൈകള്‍ തണുത്തുപോകാന്‍ സാധ്യതയുണ്ട്. ആവശ്യമായ രീതിയില്‍ രക്തയോട്ടം നടത്താന്‍ ധമനികള്‍ക്ക് കഴിയാത്ത സാഹചര്യമാണ് 'റെയ്‌നോഡ്‌സ് സിന്‍ഡ്രോം'. കൃത്യ സമയത്ത് കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍