ഇതൊന്ന് വായിക്കൂ... എന്നിട്ട് തീരുമാനിക്കാം ഇത് കഴിക്കണോ വേണ്ടയോ എന്ന് !

ബുധന്‍, 29 മാര്‍ച്ച് 2017 (13:41 IST)
ആരോഗ്യത്തിന്റെ കേന്ദ്രബിന്ദു തുടങ്ങുന്നത് എവിടെ നിന്നാണെന്നറിയാമോ? ആശുപത്രികളല്ല അടുക്കളതന്നെയാണ്. ഭാരത്തിലെ ജനങ്ങളുടെ പ്രാതലിന് ദോശയും അപ്പവും ഇഡ്ലിയും, വടയു മറ്റുമായിരുന്നു, എന്നാൽ ഇന്ന് കാലം മാറി അതൊക്കെ പഴങ്കതയായി എന്ന് വേണം പറയാന്‍. ഇന്നത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതൊന്നും വേണ്ട പകരം മൈദ അടങ്ങിയ പൊറോട്ടയും മറ്റ് ഫാസ്‌റ്റ് ഫുഡുകളുമാണ് ഇഷ്ടം. 
 
രുചികരമായ ഭക്ഷണം തയ്യാറാക്കുവാന്‍ മിക്കവാറും ചേര്‍ക്കുന്ന ഒന്നാണ് മൈദ. ഈ മൈദ കൊണ്ട് ഭക്ഷണത്തിന് രുചി കൂടുന്നുണ്ട്. എന്നാല്‍ മറ്റെന്തെങ്കിലും ഗുണം നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ? ശരീരത്തിന് ഒരു തരത്തിലുമുള്ള ഗുണങ്ങളും മൈദ നല്‍കുന്നില്ല. മൈദ നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നറിഞ്ഞോളൂ. ഫൈബറിന്റെ ഒരു അംശം പോലും ഇല്ലാത മൈദ പ്രമേഹം, പൊണ്ണത്തടി, ക്യാന്‍സര്‍ തുടങ്ങി മാരക രോഗങ്ങള്‍ ഉണ്ടാക്കുന്നു.
 
ആവശ്യത്തില്‍ കൂടുതല്‍ മൈദ ശരീരത്തില്‍ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിഞ്ഞോളൂ
 
അലോക്‌സന്‍ എന്ന കെമിക്കല്‍ മൈദയില്‍ അടങ്ങിയിട്ടുണ്ട്. ഒരു മാരക വിഷപദാര്‍ത്ഥമാണ് അലോക്‌സന്‍. ഇത് രണ്ട് തരത്തിലുടെ പ്രമേഹവും ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. ബെന്‍സോയില്‍ പെറോക്‌സൈഡ് എന്ന വിഷവും ഇതില്‍ അടങ്ങിയിട്ടുണ്ട്. മൈദയിലെ വെളുത്ത നിറം കാണുന്നതിന്റെ പ്രധാന കാരണമാണിത്. ഇത്തരം കെമിക്കല്‍ ഹെയര്‍ ഡൈയിലും പല്ലിന് വെളുപ്പ് നിറം നല്‍കുന്ന പ്രവര്‍ത്തനത്തിലും ഉപയോഗിച്ചുവരുന്നതാണ്. 
 
മാരകമായ കെമിക്കല്‍ അടങ്ങിയ ഈ മൈദ ശരീരത്തില്‍ എത്തുന്നതുവഴി നിങ്ങളുടെ ചര്‍മത്തിന് പല അസ്വസ്ഥതകളും ഉണ്ടാകാം. വൈറ്റ് ബ്രെഡ്, പാസ്ത, കേക്ക്, പിസ, ബര്‍ഗര്‍ എന്നിവയിലൊക്കെ മൈദ ധാരാലം അടങ്ങിയിട്ടുണ്ട്. കേടുവരാതിരിക്കാന്‍ ഇതില്‍ മിനറല്‍ ഓയിലും ചേര്‍ക്കുന്നു. ബാക്ടീരിയകളെ പോലും കൊല്ലുന്ന ഈ  ഓയില്‍ ഭക്ഷണം കേടുവരാതെ സൂക്ഷിക്കുന്നു. 
 
കുടാതെ മൈദയില്‍ ബെന്‍സോയിക് എന്ന കെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൂടുതല്‍ ദോഷം ചെയ്യും. മൈദ എരിച്ചലു പോലെയുള്ള അവസ്ഥ ഉണ്ടാകുന്നുണ്ട്. അമിതമായി മൈദ ശരീരത്തില്‍ എത്തിയാല്‍ മെറ്റബോളിസം തടസ്സപ്പെടുന്നു. മൈദ ക്യാന്‍സറിനു സാധ്യത ഉണ്ടാക്കുന്നുണ്ട്. വിഷമയമുള്ള മൈദ ശരീരത്തില്‍ എത്തുന്ന വഴി ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ശരീരത്തില്‍ കൊഴുപ്പ് അടിയാനും ഈ മൈദ കാരണമാകുണ്ട്.

വെബ്ദുനിയ വായിക്കുക