നമ്മുക്കു ചുറ്റമുള്ള വസ്തുക്കള്‍ പോസ്റ്റീവ് ആയും നെഗറ്റീവ് ആയും നമ്മളെ സ്വാധീനിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് വാസ്തു. മനുഷ്യന്റെ ചുറ്റുമുള്ള വസ്തുക്കള്‍ വാസ്തു പ്രകാരം എത്തരത്തില്‍ എനര്‍ജികള്‍ പ്രധാനം ചെയ്യുന്നു എന്ന് പൂര്‍ണമായി ആര്‍ക്കും അറിയില്ല. വിവാഹം കഴിക്കാൻ പോകുന്നവർ വാസ്തുപ്രകാരം ഒഴുവാക്കേണ്ടുന്ന ചില കാര്യങ്ങൾ ഉണ്ട്.
കല്യാണ തിയതി തീരുമാനിച്ചുകഴിഞ്ഞാൽ കല്യാണപ്പെണ്ണിന്റെ മനസ്സിൽ മുഴുവൻ നൂറായിരം കൺഫ്യൂഷൻസും ആശങ്കകളുമാണ്. ഏതു സാരി വാങ്ങണം, ആഭരണങ്ങൾ ട്രെന്റി വാങ്ങണോ അതോ ആന്റിക് വാങ്ങണോ, റിസപ്ഷനിൽ ഏത് ഡ്രസ്സ് വേണം, തുടങ്ങി ഒരു നീണ്ട നിരതന്നെയാണ് അവളുടെ മനസ്സിലുണ്ടാവുക. ഇങ്ങനെയുള്ള ആകുലതകളിൽ നിന്നും ആദ്യം ഒഴിവാക്കേണ്ടത് വസ്ത്രത്തെ കുറിച്ചുള്ള ആകുലതകൾ തന്നെ.
കല്യാണപ്പെണ്ണിന് മാത്രമല്ല, പുരുഷന്മാർക്കും ഉണ്ട് ആകുലതകൾ. ആരും കാണുന്നില്ലെന്ന് മാത്രം. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍, ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. കറുപ്പ് ആഘോഷങ്ങൾക്ക് പറ്റിയതല്ല എന്നത് തന്നെ പ്രധാന കാര്യം. കിഴക്കോട്ടോ, പടിഞ്ഞാറാട്ടോ തല വെച്ചു വേണം ഉറങ്ങാന്‍. ഇത്തരത്തില്‍ കിടപ്പുമുറിയില്‍ മാറ്റം വരുത്തുക. അതുപിന്നെ, കല്യാണപ്പെണ്ണിന്റെ വീട്ടുകാർ അല്ലല്ലോ ശ്രദ്ധിക്കേണ്ടത്.