സ്ത്രീകളെ പൊതുവായി ആകര്‍ഷിയ്ക്കുന്ന ചില പുരുഷകാര്യങ്ങളും അതുപോലെ നേരെ മറിച്ചുമുള്ള പല കാര്യങ്ങളുമുണ്ട്. പ്രധാനമായും ഇതില്‍ വ്യക്തിതാല്‍പര്യങ്ങളാണ് വരുകയെങ്കിലും പൊതുതാല്പര്യങ്ങളും വലരെയേറെയാണ്. മസില് ഉള്ളതുകൊണ്ടോ മോടികൊണ്ടോ സ്ത്രീകളെ മയക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും സ്ത്രീകള്‍ പൊതുവെ ആകര്‍ഷിയ്ക്കപ്പെടുന്ന ചില പൊതുവായ പുരുഷകാര്യങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം...
ഏതൊരു സ്ത്രീയേയും ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ് പുരുഷനിലെ ആത്മവിശ്വാസം. അതുപോലെ മാന്യമായ വസ്ത്രധാരണം സ്ത്രീയുടെ കണ്ണില്‍ പുരുഷന്റെ അന്തസുയര്‍ത്തുന്ന ഒരു പ്രധാന ഘടകം തന്നെയാണ്. കൂടാതെ തോല്‍വി സമ്മതിയ്ക്കാത്ത പുരുഷപ്രകൃതവും സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. അതായത് പോരാടാന്‍ തയ്യാറുള്ള പുരുഷനോട് സ്ത്രീക്ക് ആകര്‍ഷകത്വം തോന്നുന്നത് സ്വാഭാവികമാണെന്നര്‍ത്ഥം.
എന്തു കാര്യവും മുന്നില്‍ നിന്നു നയിക്കാനുള്ള ശേഷിയും കഴിവും കാര്യപ്രാപ്തിയും പുരുഷനില്‍ സ്ത്രീ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഗുണമാണ്. ലീഡര്‍മാരോട് സ്ത്രീകള്‍ക്കു താല്പര്യം തോന്നുന്നതിന്റെ ഒരു അടിസ്ഥാനവും ഇതുതന്നെയാണെന്ന് ചുരുക്കം. സ്വപ്നങ്ങള്‍ കാണാന്‍ മനസുള്ളതും മനസില്‍ ഭാവിയെക്കുറിച്ചു സ്വപ്നങ്ങളുള്ളതും ശുഭാപ്തി വിശ്വാസമുള്ളതുമായ പുരുഷനെ വിശ്വസിക്കാന്‍ സ്ത്രീയ്ക്കു തോന്നുമെന്നതും മറ്റൊരു കാര്യമാണ്.
തമാശകള്‍ പറയുന്നതും സന്തോഷിയ്ക്കുന്ന പ്രകൃതമുള്ളതും ആകര്‍ഷകമായി സംസാരിക്കുന്നതുമായ പുരുഷന്മാരോട് സ്ത്രീകള്‍ക്കു താല്പര്യം തോന്നുന്നതു സ്വാഭാവികമാണ്. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്നതും അവര്‍ക്കു മുന്‍ഗണന നല്‍കുന്നതുമായ പുരുഷന്മാരും സ്ത്രീകളുടെ കണ്ണില്‍ മാന്യന്മാരായിരിക്കുമെന്നതും മറ്റൊരു വസ്തുതയാണ്.