അലക്കുംതോറും ഡ്രെസിന്റെ നിറം മങ്ങുന്നുണ്ടോ? പരിഹാരമുണ്ട്

നിഹാരിക കെ എസ്

തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (13:20 IST)
ചില വസ്ത്രങ്ങൾ വാങ്ങുന്നത് അതിന്റെ നിറത്തോടുള്ള ആകർഷണം കൊണ്ടാകാം. എന്നാൽ, ആ നിറം ഓരോ തവണ അലക്കുമ്പോഴും മങ്ങിപ്പോയാലോ? പണവും നഷ്ടം. നല്ല നിറമുള്ള വസ്ത്രങ്ങൾ കഴുകാൻ പ്രത്യേക രീതിയൊക്കെയുണ്ട്. കളർ ഇളകാത്ത രീതിയിൽ വേണം അത് ചെയ്യാൻ.

എല്ലാ വസ്ത്രങ്ങളും ഒരുമിച്ച് ഇടരുത്. കളർ ഇളകാൻ സാധ്യതയുള്ള വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ ഇടാതെ കഴിവതും കൈകൊണ്ട് തന്നെ കഴുകാൻ ശ്രമിക്കുക. മറ്റ് നിറമുള്ള വസ്ത്രങ്ങളുടെ കൂടെ ഇട്ട് അളക്കാതിരുന്നാൽ കാലക്രമേണ അവയുടെ യഥാർത്ഥ നിറം നിലനിർത്താൻ സഹായിക്കുമത്രെ.
 
ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ കഴുകുമ്പോൾ കഴിവതും നല്ല തണുത്ത വെള്ളം ഉപയോഗിക്കുക. ചൂടുവെള്ളം ഇരുണ്ട നിറങ്ങൾ വേഗത്തിൽ മങ്ങാനും ചുരുങ്ങാനും ഇടയാക്കും. തണുത്ത വെള്ളം ചായങ്ങളുടെ തീവ്രത നിലനിർത്താൻ സഹായിക്കുന്നു. 
 
തുണിയുടെ സമഗ്രത സംരക്ഷിക്കുന്നതിനായി കടുത്ത വെയിലിൽ ഉണക്കാതിരിക്കുക. ഇളം വെയിൽ ലഭിക്കുന്നിടത്ത് മാത്രം തുണി ഉണ്ടാക്കാൻ ഇടുക. വസ്ത്രം എപ്പോഴും തിരിച്ച് വേണം ഉണങ്ങാൻ ഇടേണ്ടത്. 
  
ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ വല്ലപ്പോഴും മാത്രം കഴുകുക. ദിവസേന കഴുകിയാൽ വസ്ത്രത്തിന്റെ നിറം മങ്ങും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍