ചായയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണസാധങ്ങള്‍ ഉണ്ട്. എന്നാല്‍ നമുക്ക് ഇതിനെക്കുറിച്ചുള്ള അറിവും കുറവാണ്. ചായയില്‍ ടാന്നില്‍ എന്ന ഒരു പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട് ഇത് അയണിന്റെ ആഗിരണത്തെ തടയുന്നു. നമ്മളില്‍ പലരും ചായക്കൊപ്പം നട്‌സ് കഴിക്കാറുണ്ട്. ഇങ്ങനെ കഴിക്കുമ്പോള്‍ നട്‌സില്‍ അടങ്ങിയിരിക്കുന്ന അയണ്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ കഴിയാതെ വരുന്നു. നട്‌സ് കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനവും നഷ്ടപ്പെടുന്നു.