Sucking Stomach Side Effects: ഫോട്ടോ എടുക്കുമ്പോള്‍ വയര്‍ ഉള്ളിലേക്ക് വലിക്കാറുണ്ടോ? ദോഷങ്ങള്‍ ചില്ലറയല്ല

രേണുക വേണു
ചൊവ്വ, 9 ജനുവരി 2024 (10:31 IST)
Stomach

Sucking Stomach Side Effects: സുഹൃത്തുക്കള്‍ക്കൊപ്പമോ ഒറ്റയ്‌ക്കോ ഫോട്ടോ എടുക്കാന്‍ നില്‍ക്കുമ്പോള്‍ നമ്മെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് കുടവയര്‍. ഫോട്ടോയില്‍ കുടവയര്‍ കാണാതിരിക്കാന്‍ പലരും വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കും. ഫോട്ടോ എടുക്കുമ്പോള്‍ മാത്രമല്ല ആളുകള്‍ക്ക് ഇടയില്‍ നില്‍ക്കുമ്പോള്‍ പോലും ഇങ്ങനെ ചെയ്യുന്നവരാണ് പലരും. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ലെന്ന് മനസിലാക്കണം. ഇങ്ങനെ ചെയ്യുന്നത് വഴി ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്ന് മനസിലാക്കുക. 
 
ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ഏല്‍ക്കാന്‍ കാരണമാകും. വയര്‍ ഉള്ളിലേക്ക് വലിക്കുമ്പോള്‍ ശരീരത്തിന്റെ ആകെ ബാലന്‍സിനെ അത് പ്രതികൂലമായി ബാധിക്കുന്നു. ഇതുമൂലം പുറംവേദന, നടുവേദന എന്നിവ ഉണ്ടാകുന്നു. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നത് ശ്വാസകോശത്തെ പോലും പ്രതികൂലമായി ബാധിക്കും. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുമ്പോള്‍ നാം ശ്വാസമെടുക്കുന്നതും പുറത്തേക്ക് വിടുന്നതും നിയന്ത്രിക്കപ്പെടുന്നു. ഇക്കാരണത്താല്‍ ശ്വാസോച്ഛാസത്തിന്റെ കാര്യക്ഷമത കുറയുന്നു. ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്കു വലിച്ചു പിടിക്കുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുന്നു. 

Read Here: വര്‍ഷത്തില്‍ രണ്ട് തവണ ഡെന്റിസ്റ്റിനെ കണ്ടിരിക്കണം, കാരണം ഇതാണ്
 
മോശം ശരീര അംഗവിന്യാസത്തിനും വയര്‍ വലിക്കല്‍ കാരണമാകുന്നു. ചിലപ്പോള്‍ നിങ്ങളുടെ ദഹന വ്യവസ്ഥയേയും ഇത് താളം തെറ്റിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article