പുകവലി ഒരു വലിയ ആരോഗ്യ പ്രശ്നം തന്നെയാണ്. പുകവലി കാരണം പ്രതിവർഷം 8 ദശലക്ഷം ആളുകളാണ് ശ്വാസകോശ രോഗങ്ങളാൽ മരിക്കുന്നത്. ഇതിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഉൾപ്പെടുമെങ്കിലും ശ്വാസകോശ കാൻസർ കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്. ഹൃദയസംബന്ധമായ രോഗങ്ങൾ വരെ പുകവലി കാരണം സംഭവിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില. പുകവലി സ്ത്രീകളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
* പുകവലിക്കുന്ന സ്ത്രീകളിൽ ഗർഭം അലസാനുള്ള സാധ്യത കൂട്ടുന്നു.
* സ്ത്രീകളിൽ വന്ധ്യതയുടെ ഏറ്റവും വലിയ കാരണം പുകയില ആണ്.