ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ കുട്ടി ഫോണ്‍ നോക്കുന്നുണ്ടോ? അപകടമാണ്!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 11 ഡിസം‌ബര്‍ 2024 (19:58 IST)
പല മാതാപിതാക്കളും  കുട്ടികളെ ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കാണാന്‍ അനുവദിക്കാറുണ്ട്. ഭക്ഷണം എളുപ്പത്തില്‍ കഴിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നതിനാലാണ് ഫോണ്‍ നല്‍കുന്നത്. എന്നിരുന്നാലും കുട്ടികള്‍ക്ക് ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഭക്ഷണ സമയത്ത് ഫോണ്‍ കാണുന്നത് ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഇത് വിവിധ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 
 
ഇത്തരത്തില്‍ ഫോണ്‍ കണ്ട് ആഹാരം കഴിക്കുന്നത് കുട്ടികളുടെ ദഹനാവസ്ഥയെ ബാധിക്കുന്നു. ഇതിന്റെ ഫലമായി അവരില്‍ പോഷകങ്ങള്‍ ശരിയായ രീതിയില്‍ ആഗീരിക്കണം ചെയ്യപ്പെടാതിരിക്കുകയും വളര്‍ച്ചക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെതന്നെ കുട്ടികളുടെ മാനസികാരോഗതി ദോഷകരമായി ബാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍